കുവൈറ്റ് ഫാമിലി വിസകൾ നൽകുന്നത് പൂർണമായി നിർത്തിയെന്ന് റെസിഡൻസി അഫയേഴ്സ് വിഭാ​ഗം

  • 24/07/2022

കുവൈത്ത് സിറ്റി: ഫാമിലി വിസകൾ നൽകുന്നത് റെസിഡൻസി അഫയേഴ്സ് വിഭാ​ഗം പൂർണമായി നിർത്തിയെന്ന് അധികൃതർ വ്യക്തമാക്കി. രെസിഡൻസി സെക്ടറിന്റെ അണ്ടർസെക്രട്ടറിയും റെസിഡൻസി അഫയേഴ്‌സ് ജനറൽ ഡയറക്ടറും അദ്ദേഹത്തിന്റെ അസിസ്റ്റന്റും പരിമിതമായി രീതിയിൽ അനുവദിച്ചിരുന്ന വിസകളും നിർത്തിയിട്ടുണ്ട്. 20,000 പ്രവാസികളുടെ നിയമലംഘനം മൂലമാണ് കുവൈത്ത് അധികൃതർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഫാമിലി വിസകളിൽ രാജ്യത്ത് എത്തിയ ശേഷം ഇത്രയും പേർ കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

സന്ദർശനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം ഇനി എടുക്കേണ്ടത് ആഭ്യന്തര മന്ത്രിയാണ്. എപ്പോൾ ഇത് പുനരാരംഭിക്കുമെന്നോ  നിയന്ത്രണങ്ങളെക്കുറിച്ചോ ആർക്കും ഉറപ്പുനൽകാൻ കഴിയില്ല. എന്നാൽ സന്ദർശനത്തിന്റെ കാലാവധി കഴിഞ്ഞയുടനെ തന്റെ കുടുംബത്തെയോ ബന്ധുക്കളെയോ രാജ്യത്ത് നിന്ന് മടക്കി അയക്കാൻ കൊണ്ട് വന്ന പ്രവാസിയെ നിർബന്ധിതമാക്കുന്ന പണം അടയ്ക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഇത് സംബന്ധിച്ച പഠനത്തിൽ ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു. വാണിജ്യ സന്ദർശനങ്ങൾക്കായി വിസകൾ നൽകാറുണ്ടെന്നും അത് നിർത്തിയിട്ടില്ലെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News