അടുത്ത 10 ദിവസം കുവൈത്തിൽ താപനില ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

  • 24/07/2022

കുവൈത്ത് സിറ്റി: വടക്കൻ അറേബ്യൻ ഗൾഫും മധ്യ അറേബ്യൻ ഉപദ്വീപും തീവ്രമായ ചൂട് വർധിക്കുന്ന ആസ്ട്രോണമിക്കൽ കാലത്തിലേക്ക് പ്രവേശിച്ചുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ആദെൽ അൽ മർസൗഖ്. 'ബഹൂറ' കാലം താപനില വലിയ തോതിൽ ഉയരുന്നതിന് പേരുകേട്ടതാണ്. എല്ലാവർഷവും ഇത് ഓഗസ്റ്റ് 11നാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ താപനില ഉയരുന്ന കാലമാണിത്. ഉച്ചകഴിഞ്ഞ് താപനില 47 ഡിഗ്രി സെൽഷ്യസ് കവിയുന്ന തരത്തിലേക്ക് കാലാവസ്ഥ എത്തും.

ഓ​ഗസ്റ്റ് 24ന് 'ദലുക്ക് അൽ സുഹൈൽ'കാലം എത്തുന്നത് വരെ ഇത്തരത്തിൽ കനത്ത ചൂട് തുടരും. തുടർന്ന് താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും അൽ മർസൗഖ് പറഞ്ഞു. ഉയർന്ന താപനില കാരണം, പ്രദേശം ഈ സമയത്ത് താഴ്ന്ന മർദ്ദത്തിന്റെ നിയന്ത്രണത്തിലാണ്. ഇത് സാധാരണയായി 994 മുതൽ 1001 മില്ലിബാറുകൾ വരെയാണ്. ഇതിന്റെ ഫലമായി  20 മുതൽ 30 കിലോമീറ്റർ വരെ വേ​ഗത്തിൽ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയേക്കാം. ചിലപ്പോൾ വടക്കൻ കാറ്റും സജീവമാകും. തുറന്ന പ്രദേശങ്ങളിൽ ബുധനാഴ്ച പൊടി ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News