നഷ്‌ടപ്പെട്ട ഗാർഹിക തൊഴിലാളി വിസ വീണ്ടും അനുവദിക്കാം; കുവൈത്തിൽ സർക്കുലർ പുറത്തിറങ്ങി

  • 24/07/2022

കുവൈത്ത് സിറ്റി: വിസ സംവിധാനത്തിലെ പിഎഫ് 7 ഫീച്ചർ ഉപയോഗിച്ച് മുമ്പ് നഷ്‌ടപ്പെട്ട വിസ റദ്ദാക്കാതെ തന്നെ പുതിയ വിസ നൽകുന്നത് ഉൾപ്പെടുന്ന സർക്കുലർ പുറത്തിറക്കി റെസിഡൻസി അഫയേഴ്‌സ് വിഭാ​ഗം. റെസിഡൻസി മേഖലയിലെ എല്ലാ ജീവനക്കാരും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ലംഘിക്കരുതെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഗാർഹിക തൊഴിലാളികൾക്ക് നൽകിയ യഥാർത്ഥ എൻട്രി വിസ നഷ്ടപ്പെട്ടത് സംബന്ധിച്ച് സർക്കുലർ നമ്പർ 47/2022 ആണ് ഇഷ്യൂ ചെയ്തിട്ടുള്ളത്.

2022 മെയ് 30ന് പുറപ്പെടുവിച്ച നമ്പർ 161/8 സർക്കുലറിന് പുറമേ, റിക്രൂട്ട് ചെയ്യാൻ ​ഗാർഹിക തൊഴിലാളികൾക്ക് നൽകിയ യഥാർത്ഥ എൻട്രി വിസയുടെ നഷ്ടം റിപ്പോർട്ട് ചെയ്യാൻ നിരവധി പേർ ​ഗവർണറേറ്റുകളിലെ റെസിഡൻസി വിഭാ​ഗത്തിന്റെ സേവനകേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. 
വിദേശത്ത് നിന്ന്, കമ്പ്യൂട്ടർ സിസ്റ്റത്തിൽ നിന്ന് നഷ്ടപ്പെട്ട എൻട്രി വിസ റദ്ദാക്കാനും പകരം പുതിയ എൻട്രി വിസ നൽകാനുമാണ് ഇവരുടെ അപേക്ഷകൾ. 

മുകളിൽ സൂചിപ്പിച്ച മുൻ സർക്കുലറിലെ മൂന്നാമത്തെ ഖണ്ഡികയിൽ പരാമർശിക്കുന്നത് പോലെ തൊഴിലാളിക്ക് നൽകിയ യഥാർത്ഥ എൻട്രി വിസ നഷ്ടപ്പെട്ടതായി തൊഴിലുടമ അവകാശപ്പെടുന്ന സാഹചര്യത്തിൽ, പുതിയ എൻട്രി വിസ നൽകാനുള്ള അഭ്യർത്ഥന ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കാവുന്നതാണ്. കമ്പ്യൂട്ടർ സിസ്റ്റത്തിൽ കാലഹരണപ്പെടുന്നതിന് മുമ്പ് നഷ്ടപ്പെട്ട വിസ റദ്ദാക്കാതെ. വിസ സംവിധാനത്തിലെ പിഎഫ് 7 ഫീച്ചർ ഉപയോഗിച്ച് ലോസ്റ്റ് എൻട്രി വിസ നൽകിയ അതേ ഗാർഹിക തൊഴിലാളിക്ക് പുതിയ വിസ നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News