യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശങ്ങളില്ലെന്ന് കുവൈറ്റ് ആരോഗ്യ വിഭാഗം

  • 25/07/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഇതുവരെ ഒരു മങ്കി പോക്സ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ലോകത്തെ 74 രാജ്യങ്ങളിലായി 17,000 പേരെ ബാധിച്ച സാഹചര്യത്തില്‍ മങ്കി പോക്സ് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ട്. രോഗത്തെ ആഗോള മഹാമാരി ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ സാഹചര്യത്തില്‍ ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്. എന്തു തരത്തിലുള്ള സാഹചര്യങ്ങളും നേരിടാന്‍ രാജ്യത്തെ മെഡിക്കല്‍ ആരോഗ്യ സംവിധാനങ്ങള്‍ തയാറാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.

ആഗോള തലത്തില്‍ മങ്കി പോക്സ് സംബന്ധിച്ച ഉണ്ടാകുന്ന ഓരോ സംഭവവികാസങ്ങളെയും കുറിച്ച് ലോകാരോഗ്യ സംഘടയുമായി നിരന്തരം ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം വിവരം തേടുന്നുണ്ട്. രാജ്യത്തേക്ക് മങ്കി പോക്സ് പ്രവേശിക്കാതിരിക്കാന്‍ ആരോഗ്യ വിഭാഗം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് കഴിഞ്ഞു. ചില അയല്‍ രാജ്യങ്ങളില്‍ അടക്കം രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. എന്നാല്‍, യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന തരത്തിലുള്ള ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് കുവൈത്ത് വിമാനത്താവള വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗവുമായി ചേര്‍ന്നാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News