പ്രമേഹ ചികിത്സയ്ക്കുള്ള മികച്ച കേന്ദ്രമായി കുവൈത്തിലെ ദസ്മാന്‍ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്‍റര്‍നാഷണൽ ഡയബറ്റിസ് ഫെഡറേഷൻ അംഗീകരിച്ചു

  • 25/07/2022

കുവൈത്ത് സിറ്റി: പ്രമേഹത്തിനുള്ള ചികിത്സയ്ക്കുള്ള മികച്ച കേന്ദ്രമായി ദസ്മാന്‍ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിനെ ഇന്‍റര്‍നാഷണൽ ഡയബറ്റിസ് ഫെഡറേഷൻ അംഗീകരിച്ചു. ദസ്മാന്‍ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. ഖൈസ് അല്‍ ദുവൈരിയാണ് ഇക്കാര്യം അറിയിച്ചത്. ഗവേഷണ, വൈദ്യ പരിചരണ മേഖലയിൽ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ വിശിഷ്ടമായ പങ്ക് പരിഗണിച്ചാണ് അംഗീകാരം. ഒപ്റ്റിമൽ കെയർ, രോഗി ബോധവൽക്കരണം, സമഗ്ര പരിചരണം എന്നിവയിൽ പ്രമേഹവും അതിന്റെ വിവിധ സങ്കീർണതകളും പരഹരിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിശ്രമങ്ങളും പരിഗണിച്ചു.

 ഈ അക്രഡിറ്റേഷൻ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും അല്‍ ദുവൈരി പറഞ്ഞു. പ്രമേഹ ബോധവൽക്കരണ മേഖലയിൽ കൂടുതൽ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും തയാറാക്കുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര സഹകരണ ശൃംഖലയുടെ ഭാഗമായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട്. ഇതിനാല്‍ പ്രമേഹം നിയന്ത്രിക്കാൻ രോഗികളെ പ്രാപ്തരാക്കാന്‍ സാധിക്കുമെന്നും ദസ്മാന്‍ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. ഖൈസ് അല്‍ ദുവൈരി കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News