ലാബ് ടെക്‌നീഷ്യന് ലൈസൻസില്ല, ലാബിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞത്, ഫർവാനിയയിലെ ലബോറട്ടറി പൂട്ടിച്ചു

  • 25/07/2022

കുവൈത്ത് സിറ്റി: ഫര്‍വാനിയ പ്രദേശത്ത് കാലഹരണപ്പെട്ട ലൈസന്‍സുമായി പ്രവര്‍ത്തിച്ചിരുന്ന ലെബോറട്ടറി പൂട്ടിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് ലൈസന്‍സിംഗ് വിഭാഗത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഇന്‍സ്പെക്ഷന്‍ കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് സിവില്‍ മെഡിക്കല്‍ സര്‍വ്വീസസ് അസിസ്റ്റന്‍റ്  അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ അല്‍ നജ്ജാര്‍ പറഞ്ഞു. ലൈസന്‍സ് നേടാത്തയാളായിരുന്നു ഇവിടെ ലബോറട്ടറി ടെക്നീഷ്യന്‍റെ ജോലി ചെയ്തിരുന്നത്. 

ഈ ലെബോറട്ടറിയമായ ചേരാത്ത റെസിഡന്‍സിയുടെ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ സ്റ്റാഫുകളെയും പിടികൂടിയിട്ടുണ്ട്. നടപടികള്‍ സ്വീകരിക്കുന്നതിന് ഈ വിഷയങ്ങള്‍ പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യുമെന്ന് അല്‍ നജ്ജാര്‍ പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അല്‍ നജ്ജാര്‍ കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News