കുവൈത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വീഡിയോ ആപ്ലിക്കേഷൻ, സോഷ്യല്‍ മീഡിയ; റിപ്പോർട്ട്

  • 25/07/2022

കുവൈത്ത് സിറ്റി: ഈ വര്‍ഷം രണ്ടാം പാദത്തിലും കുവൈത്തിലെ ബ്രോഡ്കാസ്റ്റ് പ്ലേബാക്ക് ആപ്ലിക്കേഷനുകളുടെ വിഭാഗത്തിൽ ടിക് ടോക്ക് ഒന്നാമതെത്തി. 2022ന്‍റെ ആദ്യ പാദത്തിലും ടിക് ടോക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പുറത്ത് വിട്ട കണക്കില്‍ യൂട്യൂബ് ആണ് രണ്ടാം സ്ഥാനത്ത്. നെറ്റ്ഫ്ലിക്സ് മൂന്നാമതും എത്തി. 

സോഷ്യല്‍ മീഡിയയുടെ കാര്യത്തിലാണെങ്കില്‍ 2022 രണ്ടാം പാദത്തില്‍ ഫേസ്ബുക്ക് ആണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ട്വിറ്ററും മൂന്നാമത് ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ടംബ്ലറുമാണ്. ഇലക്ട്രോണിക്ക് ഗെയിം ആപ്ലിക്കേഷനില്‍ ബ്ലിസാര്‍ഡ് ഗെയിംസ് ആണ് ഒന്നാം സ്ഥാനത്ത്. വാല്‍വ്സ് സ്റ്റീം, പ്ലേസ്റ്റേഷന്‍ നെറ്റ്‍വര്‍ക്ക് എന്നിവയാണ് പിന്നിലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News