തീപിടിത്തതില്‍ കുവൈറ്റ് പ്രവാസിയുടെ മരണം, അഗ്നിശമനസേനക്കെതിരെ പരാതി; അന്വേഷണം തുടങ്ങി

  • 25/07/2022

കുവൈത്ത് സിറ്റി: ഫർവാനിയ പ്രദേശത്തെ വീട്ടിലുണ്ടായ തീപിടിത്തതില്‍ ഏഷ്യക്കാരനായ പ്രവാസി മരണപ്പെട്ടതില്‍ അന്വേഷണം. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.  ജനറൽ ഫയർഫോഴ്‌സ് രണ്ട് ഫയർ സ്റ്റേഷനുകളിലെ ഡയറക്ടർമാരുമായി വിപുലമായ അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫര്‍വാനിയ പ്രദേശത്ത് തീപിടിത്തമുണ്ടായതായി ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് ഫയര്‍ സര്‍വീസ് പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ ഗരീബ് പറഞ്ഞു. മൂന്ന് പേര്‍ കുടുങ്ങി കിടക്കുന്നുവെന്നായിരുന്നു വിവരം ലഭിച്ചത്.

ഫര്‍വാനിയ, ജലീബ് അല്‍ ഷുവൈക്ക് ഫയര്‍ സ്റ്റേഷനിലെ അഗ്നിശമന സേനയാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ബാച്ചിലേഴ്സ് താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിലായിരുന്നു തീപിടിത്തം. കുടുങ്ങിയവരെ രക്ഷിക്കുന്നതിനും സമീപമുള്ള വീടുകളിലേക്ക് തീപടരാതിരിക്കാനുമാണ് അഗ്നിശമന സേന പരിശ്രമിച്ചത്. എന്നാല്‍, ഒരു ഏഷ്യന്‍ പ്രവാസി തീപിടിത്തതില്‍ മരണപ്പെട്ടു. പക്ഷേ, രക്ഷാപ്രവര്‍ത്തനത്തിന് ശേഷം പ്രവാസിയുടെ മൃതദേഹം വീട്ടില്‍ നിന്ന് പുറത്തെടുക്കാതെ അഗ്നിശമന പോയെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥന്‍ വീണ്ടും അഗ്നിശമന സേനയെ വിളിച്ചുവരുത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News