കുവൈത്തിലെ വഴിയോര കച്ചവടക്കാർക്കെതിരെ നടപടികൾ തുടരുന്നു

  • 25/07/2022

കുവൈത്ത് സിറ്റി: വഴിയോര കച്ചവട നിയന്ത്രണവുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റി പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം പഴയവ റദ്ദാക്കിയതായി കണക്കാക്കിയ സാഹചര്യത്തിലും മുനിസിപ്പൽ ടീമുകൾ ഇപ്പോഴും 1972-ലെ 15-ാം നമ്പർ നിയമത്തെ അടിസ്ഥാനമാക്കി പ്രവർത്തനം തുടരുന്നു. പുതിയ മാർ​ഗ നിർ​ദേശങ്ങൾ പാലിക്കാതെ ഗവർണറേറ്റുകളിലെ ഇൻസ്പെക്ഷൻ ടീമുകൾ ഇപ്പോഴും വഴിയോര കച്ചവടക്കാർക്കെതിരെയുള്ള നടപടികൾ തുടരുകയാണ്. 

കഴിഞ്ഞ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള നിയമലംഘനങ്ങൾ ചുമത്തിയതാണ് ആശ്ചര്യപ്പെടുത്തുന്നത്. അഹമ്മദി ​ഗവർണറേറ്റിലെ സൂപ്പർവൈസറി ടീം നടത്തിയ പരിശോധനയിൽ ഒരു വഴിയോര കച്ചവടക്കാരന് മേൽ 72 നിയമലംഘനങ്ങളാണ് ചുമത്തിയത്. അതേസമയം, പഴയ ചട്ടം അനുസരിച്ച് വഴിയോരക്കച്ചവടക്കാരുടെ നിയമലംഘനം തടയുന്നത് സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങളൊന്നുമില്ലെന്നാണ് മുനസിപ്പാലിറ്റി വൃത്തങ്ങൾ പറയുന്നത്. ജുവനൈൽ ചൂഷണ നിയമം ലംഘിച്ച് 14 വയസുള്ള വഴിയോര കച്ചവടക്കാരന് ലൈസൻസ് അനുവദിക്കുന്നത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നിയമത്തിൽ ഉണ്ടായിരുന്നുവെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News