കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് നരേന്ദ്രമോദി

  • 25/07/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിതനായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകളറിയിച്ചത്. "കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിതനായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന് എന്റെ അഭിനന്ദനങ്ങളും ആശംസകളും. നമ്മുടെ മികച്ച ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും വിപുലീകരിക്കുന്നതിനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News