കുവൈറ്റ് നിരത്തുകളിൽ ഓടുന്നത് 2.2 മില്യൺ വാഹനങ്ങളെന്ന് കണക്കുകൾ

  • 26/07/2022

കുവൈത്ത് സിറ്റി: 2006 ജനുവരിക്ക് ശേഷം കുവൈത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം. 2006 ജനുവരി 1 മുതൽ 2022 ഫെബ്രുവരി 15 വരെ കുവൈത്തികളുടെയും പ്രവാസികളുടെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാത്തരം വാഹനങ്ങളുടെയും എണ്ണം 2,228,747 ആണെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 

എംപി ഡോ. അബ്ദുൾ അസീസ് അൽ സഖാബിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം സ്ഥിതിവിവരക്കണക്കുകൾ നൽകിയത്. സ്വകാര്യ കാർ ലൈസൻസുകളുടെ എണ്ണം 1,892,208, ടാക്സികൾ 436, യാത്രക്കാർക്കുള്ള പൊതുഗതാഗത വാഹനങ്ങൾ 2,768, സ്വകാര്യ പാസഞ്ചർ ട്രാൻസ്പോർട്ട് വെഹിക്കിളുകൾ 35,214 ലൈസൻസുകൾ എന്നിങ്ങനെയാണ് മന്ത്രാലയത്തിന്റെ കണക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News