66 ശതമാനം കുവൈത്തികൾക്ക് സ്വന്തമായി വീടില്ല; പാർപ്പിട പ്രശ്നം ചർച്ചയാക്കി സിമ്പോസിയം

  • 26/07/2022

കുവൈത്ത് സിറ്റി: പാർപ്പിട പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് അഞ്ച് ജനകീയ മാർ​ഗങ്ങൾ അവതരിപ്പിച്ച് ആക്ടിവിസ്റ്റുകൾ. പാർപ്പിട ഭൂമികൾ മോചിപ്പിക്കുകയും അഞ്ച് വർഷത്തെ കാലയളവിൽ ഭവന പ്രശ്നം പരിഹരിക്കുന്നതിന് ബജറ്റ് വകയിരുത്താനുള്ള ശ്രമങ്ങൾ ഏകീകരിക്കുകയും വേണമെന്നുള്ളതാണ് അതിൽ പ്രധാനപ്പെട്ട ആവശ്യം. വാടക അലവൻസ് നൽകൽ പുനഃസംഘടിപ്പിക്കുക, ബജറ്റ് ചെലവുകളുടെ വശങ്ങൾ പഠിക്കുക, റിയൽ എസ്റ്റേറ്റ് ഡീലർമാർക്കും ഭൂവുടമകൾക്കും ശ്ലാഘനീയമായ നികുതി ചുമത്തി വാടകയും വീടിന്റെ വിലയും കുറയ്ക്കുന്നതിന് വഴിയൊരുക്കുക തുടങ്ങിയതാണ് മറ്റ് നിർദേശങ്ങൾ.

അൽ ഖുറൈൻ മേഖലയിൽ ഇന്നലെ വൈകുന്നേരം ഭവന പ്രശ്നം പരിഹരിക്കുന്നതിന് പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സിമ്പോസിയത്തിലാണ് ഈ ചർച്ചകൾ നടന്നത്. വാടകയ്ക്ക് താമസിക്കുന്ന ആയിരക്കണക്കിന് കുവൈത്തി കുടുംബങ്ങളുടെ ദുരിതം പരിഹരിക്കണമെന്നാണ് സിമ്പോസിയത്തിൽ ആവശ്യം ഉയർന്നിട്ടുള്ളത്. 2021-2022 വർഷത്തിൽ വാടക അലവൻസിന്റെ പ്രയോജനം ലഭിച്ച ഭവനരഹിത കുടുംബങ്ങളുടെ എണ്ണം 132,000 ആണ്. 66 ശതമാനം പൗരന്മാർ സ്വന്തമായി ഭവനം ഇല്ലാത്തവരാണെന്നും ആക്ടിവിസ്റ്റ് ഹദി അൽ അജ്മി ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News