ആരോ​ഗ്യ സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിൽ; ആശങ്ക വേണ്ടെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 26/07/2022

കുവൈത്ത് സിറ്റി: ആ​ഗോള തലത്തിൽ കൊവിഡും മങ്കി പോക്സും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോ​ഗ്യ സാഹചര്യം മെച്ചപ്പെട്ട അവസ്ഥയിൽ തുടരുകയാണെന്ന് ആവർത്തിച്ച് ആരോ​ഗ്യ മന്ത്രാലയം. മഹാമാരിയും രോ​ഗവും സംബന്ധിച്ച് ഓരോ രാജ്യങ്ങളിലുമുണ്ടാകുന്ന സംഭവവികാസങ്ങളെ ആരോ​ഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. അതേസമയം, താപനില വർധിച്ച അവസ്ഥയിലും കൊവി‍ഡ് വാക്സിൻ സ്വീകരിക്കാൻ നിരവധി പേർ എത്തുന്നുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

2022 അവസാനം ആരംഭിച്ച ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ ശക്തമായി മുന്നോട്ട് കൊണ്ട് പോയ മെഡിക്കൽ, നേഴ്സിം​ഗ് ടീമുകളാണ് രാജ്യത്ത് കൊവിഡിന്റെ എപ്പിഡമോളജിക്കൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രോ​ഗബാധ പിടിച്ചുകെട്ടാൻ സാധിച്ചെങ്കിൽ, അതിന് മുഖ്യകാരണം വാക്സിനേഷൻ ആണ്. 20 ദിവസത്തിനിടെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചത് 4868 പേരാണ്. ബൂസ്റ്റർ ഡോസുകൾ എടുത്തവരുടെ എണ്ണം 27,037 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News