കുവൈത്തിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഓപ്പറേറ്റര്‍ അറസ്റ്റില്‍

  • 26/07/2022

കുവൈത്ത് സിറ്റി: വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഓപ്പറേറ്ററെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിലെ സൈബര്‍ ക്രൈം വിഭാഗം. സർക്കാർ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൗരന്മാരെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വ്യാജ അക്കൗണ്ടുകൾ പിടിച്ചെടുക്കുന്നതിൻറെ  ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഓപ്പറേറ്റര്‍ പിടികൂടിയത്.  'ഡോ...' എന്ന പേരിൽ പ്രശസ്തമായ വ്യാജ അക്കൗണ്ട് നടത്തിയിരുന്ന അറസ്റ്റിലായ വ്യക്തിക്ക് 200,000 ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വ്യാജ അക്കൗണ്ട് ഉടമയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News