കുവൈത്തിലെ ഉയർന്ന താപനില ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

  • 27/07/2022

കുവൈത്ത് സിറ്റി:  രാജ്യത്ത് താപനിലയിലുണ്ടായിട്ടുള്ള വര്‍ധനവ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇപ്പോഴത്തെ കാലാവസ്ഥ കാരണമാകുമെന്നാണ് ജാബര്‍ ആംഡ് ഫോഴ്സസ് ആശുപത്രിയിലെ യൂറോളജി വിഭാഗം തലവന്‍ ഡോ. മുഹമ്മദ് അല്‍ ഗാനിം മുന്നറിയിപ്പ് നല്‍കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. താപനിലയിലെ ഈ വർദ്ധനവ് ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്.

നിർജ്ജലീകരണത്തിന് വിധേയമാകുന്നതിനാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെയാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ വെള്ളം കുടിക്കുന്നതില്‍ ഒട്ടും കുറവുണ്ടാകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നിർജ്ജലീകരണം, പ്രത്യേകിച്ച് പ്രായമായവരുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുന്നു. അതുപോലെ വൃക്കയിലെ കല്ലുകളോ ലവണങ്ങളോ ഉള്ള രോഗികളിലും പ്രമേഹരോഗികളിലും വലിയ പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും. ഉയർന്ന താപനിലയും ആശുപത്രികളിൽ വൃക്കരോഗമുള്ള രോഗികളുടെ വർദ്ധിച്ച പ്രവേശനവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് സമീപകാല പഠനങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News