വരും ദിവസങ്ങളിൽ അപൂർവ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് കുവൈറ്റ് സാക്ഷിയാകുമെന്ന് മുന്നറിയിപ്പ്

  • 27/07/2022

കുവൈത്ത് സിറ്റി: അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്ന അല്‍ മുസ്‌റാം ദിനങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കുന്നതോടെ  വരും ദിവസങ്ങളില്‍ അപൂർവ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ഇസ്സാ റമദാന്‍ പറഞ്ഞു. ജെമിനി ദിവസങ്ങള്‍ അവസാനിക്കുകയാണ്. ഓഗസ്റ്റ് മാസാവസാനം സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഉയർന്ന ആർദ്രതയും താപനിലയും ഉള്ള കാലഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുമെന്നും അല്‍ റമദാന്‍ കൂട്ടിച്ചേര്‍ത്തു.

അറബിക്കടലിൽ നിന്നും അറേബ്യൻ ഗൾഫിൽ നിന്നും നീളുന്ന വളരെ ഈർപ്പമുള്ള വായു പിണ്ഡത്തിന്റെ വിപുലീകരണം അടുത്ത ദിവസങ്ങളിലുണ്ടാകും. ബുധനാഴ്ച ആപേക്ഷിക ആർദ്രത ഉയരുമെന്നും കാറ്റ് തെക്കുകിഴക്ക് ഭാഗത്തേക്ക് മാറുമെന്നുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഒരാഴ്ചയോളം ഈര്‍പ്പം വര്‍ധിച്ച അവസ്ഥ തുടരും. ഭാഗികമായി മേഘാവൃതമായതുമായ കാലാവസ്ഥയുമുണ്ടാകും. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും  ഇസ്സാ റമദാന്‍ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News