എയർ ഇന്ത്യയ്ക്ക് മുടക്കിയ പണം തിരിച്ചു പിടിക്കാൻ കേന്ദ്രം; അലയൻസ് എയർ അടക്കമുള്ളവയുടെ ഓഹരി വിറ്റഴിക്കും

  • 27/07/2022




ദില്ലി: സ്വകാര്യവൽക്കരിച്ച എയർഇന്ത്യ വിമാന കമ്പനിയുടെ മുൻ ഉപ കമ്പനികൾ ആയിരുന്ന അലയൻസ് അടക്കമുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.

 കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതിനുള്ള നീക്കങ്ങൾ തുടങ്ങി. എയർ ഇന്ത്യയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ ചെലവാക്കിയ പണത്തിന്റെ ഒരു ഭാഗം ഇതിലൂടെ കണ്ടെത്താൻ പറ്റും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. എയർ ഇന്ത്യ ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പ് കമ്പനിയുടെ വൻ വികസനം ലക്ഷ്യമിട്ട് മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ, കേന്ദ്രം പുതുതായി സ്വകാര്യ വൽക്കരിക്കുന്ന എയർഇന്ത്യ എൻജിനീയറിങ് സർവീസസ് കമ്പനിക്ക് വേണ്ടി ടാറ്റ ഗ്രൂപ്പ് തന്നെ രംഗത്ത് വരും എന്നാണ് കരുതപ്പെടുന്നത്.

അതേസമയം രാജ്യത്തെ മറ്റ് പ്രമുഖ വിമാനക്കമ്പനികളും ടാറ്റാ ഗ്രൂപ്പും ചേർന്നുള്ള ഒരു പങ്കാളിത്ത സംവിധാനം എയർഇന്ത്യ എൻജിനീയറിങ് സർവീസിനെ ഏറ്റെടുത്തേക്കും എന്നും വിവരമുണ്ട്.

Related News