പ്രവാസികളുടെ വിവരങ്ങൾ നിരീക്ഷിക്കാന്‍ ആപ്ലിക്കേഷനുമായി കുവൈറ്റ് സിവിൽ ഇൻഫർമേഷൻ അതോറിറ്റി

  • 27/07/2022

കുവൈത്ത് സിറ്റി: കെട്ടിടത്തിലെ താമസക്കാരുടെ ഡാറ്റ കാണാനും, ഏതെങ്കിലും ഡാറ്റ തെറ്റാണെങ്കിൽ സ്വയമേവ പരാതി ഫയൽ ചെയ്യാനും പ്രോപ്പർട്ടി ഉടമകളെ പ്രാപ്തരാക്കുന്ന സേവനം ആരംഭിച്ച് കുവൈത്തിലെ  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. പരാതി സമർപ്പിച്ചാൽ, അതിന്റെ സാധുത പരിശോധിക്കുന്നതിനായി സേവനം നിരവധി ചോദ്യങ്ങളുണ്ടായിരിക്കും. പ്രത്യേകിച്ച് സ്വത്തിന്റെ മറ്റ് ഉടമകൾ ഉള്ള സാഹചര്യം, അറിവില്ലാതെ വാടകക്കാരൻ ഒപ്പുവെയ്ക്കുന്നത് അടക്കമുള്ള പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനാണ് ഇത്.

ചില കേസുകളില്‍ താമസക്കാരനുമായി താൻ ഒരു പാട്ടക്കരാർ ഒപ്പിട്ടതായി പരാതിക്കാരൻ സമ്മതിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഈ സാഹചര്യത്തിൽ പരാതി സാധുതയുള്ളതായി കണക്കാക്കില്ല. ഈ സേവനം ഫെബ്രുവരി 2021 മുതൽ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. കൂടാതെ പ്രോപ്പർട്ടി ഉടമയ്ക്ക് ലളിതമായ ഘട്ടങ്ങളിലൂടെയും സുഗമമായ നടപടിക്രമങ്ങളിലൂടെയും തന്റെ സ്വത്ത് സ്വയം നിരീക്ഷിക്കാൻ ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗിച്ച് സാധിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News