കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ പ്രശ്നങ്ങള്‍; പരിഹരിക്കാന്‍ നിര്‍ദേശങ്ങളുമായി വിദഗ്ധന്‍

  • 27/07/2022

കുവൈത്ത് സിറ്റി: റിക്രൂട്ട്മെന്‍റ് ചെലവ് സംബന്ധിച്ച് വാണിജ്യ മന്ത്രാലയവുമായുള്ള ഗാര്‍ഹിക തൊഴില്‍ മേഖലയിലെ തര്‍ക്കം പരിഹരിക്കാന്‍  നിര്‍ദേശങ്ങളുമായി ഡൊമസ്റ്റിക്ക് ലേബര്‍ അഫയേഴ്സ് വിദഗ്ധന്‍. വേഗത്തിലും കുറഞ്ഞ നാശനഷ്ടങ്ങളോടെയും പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള 3 പരിഹാര മാര്‍ഗങ്ങളാണ് വിദഗ്ധന്‍ ബാസ്സം അല്‍ ഷമ്മാരി മുന്നോട്ട് വച്ചിട്ടുള്ളത്. 

റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസുകൾ പഴയതുപോലെ റിക്രൂട്ട്‌മെന്റിനും ജോലിക്കുമായി വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്നാണ് ആദ്യത്തെ നിര്‍ദേശം. അതുവഴി തൊഴിലാളി ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ സ്വദേശത്തേക്ക് തിരികെ അയക്കാതെ മറ്റൊരു വീട്ടിലേക്ക് ഗാര്‍ഹിക തൊഴിലിനായി നിയമിക്കാന്‍ ഓഫീസിന് സാധിക്കും.

ഫിലിപ്പീൻസിനെ മാത്രം ആശ്രയിക്കാതെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വഴി തുറക്കാൻ പ്രവർത്തിക്കണമെന്നുള്ളതാണ് രണ്ടാമത്തെ നിര്‍ദേശം. ഫെഡറേഷൻ ഓഫ് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസിലെ അംഗങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇതര വിപണികൾക്കായി സജീവമായി തെരച്ചില്‍ ആരംഭിക്കണമെന്നുള്ളതാണ് മൂന്നാമത്തെ നിര്‍ദേശമായി അല്‍ ഷമ്മാരി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 

അതേസമയം, റിക്രൂട്ട്മെന്‍റ് ചെലവായി വാണിജ്യ മന്ത്രാലയം നിജപ്പെടുത്തിയിട്ടുള്ള 890 ദിനാര്‍ വളരെ കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. റിക്രൂട്ട്മെന്‍റിനായി 1400 ദിനാറില്‍ കുറയാത്ത തുകയാണ് ചെലവാകുന്നത്. കൂടാതെ, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും ചെലവ് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News