വിലക്കയറ്റം: കുവൈത്തില്‍ റിയൽ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഇടിവ്

  • 27/07/2022

കുവൈത്ത് സിറ്റി: കുവൈത്ത് ഭവന റിയൽ എസ്റ്റേറ്റ് രംഗത്ത് വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റിന്റെ വിലക്കയറ്റവും കുവൈത്തിലെ ക്ലയന്റുകളുടെ ഭാഗത്തെ സ്ഥിരമായ വാങ്ങൽ ശേഷിയും വിതരണവും ഡിമാൻഡും തമ്മിലുള്ള വലിയ വ്യത്യാസം വന്നതാണ് ഇടിവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. 2021ൽ ഇതേ കാലയളവിൽ 1.40 ബില്യൺ കുവൈത്തി ദിനാറിന്‍റെ (ഏകദേശം 4.6 ബില്യൺ യുഎസ് ഡോളർ) 4,814 ഡീലുകളാണ് നടന്നത്. എന്നാല്‍, ഈ വർഷം ആദ്യ പകുതിയിൽ 1.13 ബില്യൺ കുവൈത്തി ദിനാറിന്‍റെ (ഏകദേശം 3.3 ബില്യൺ യുഎസ് ഡോളർ) 2,470 ഡീലുകൾ മാത്രമാണ് നടന്നത്. 

മറ്റ് രാജ്യങ്ങളിലെന്നപോലെ വിലക്കയറ്റമാണ് കുവൈത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുത്തനെ ഇടിവുണ്ടായതിന്‍റെ പ്രധാന കാരണമെന്ന് പ്രാദേശിക റിയൽ എസ്റ്റേറ്റ് വിദഗ്ധനും അബ്രാജ് ബെഹ്ബെഹാനി കമ്പനിയുടെ ഡയറക്ടർ ജനറലുമായ അല ബെഹ്ബെഹാനി പറഞ്ഞു. യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ച പലിശ നിരക്കും ബാധിക്കപ്പെട്ടിട്ടുണ്ട്. ഇത് ലോക വിപണിയിൽ നിന്ന് പണലഭ്യത പിൻവലിക്കാൻ കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News