ജിസിസി രാജ്യങ്ങളില്‍ ഇന്ധനത്തിന് ഏറ്റവും വിലക്കുറവ് കുവൈത്തില്‍

  • 27/07/2022

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളില്‍ ഇന്ധനത്തിന് ഏറ്റവും വിലക്കുറവ് കുവൈത്തിലാണെന്ന് കണക്കുകള്‍. ഗ്ലോബല്‍ പെട്രോളിയം പ്രൈസ് വെബ്സൈറ്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്. കുവൈത്തിലെ ഇന്ധനവില ലോക ശരാശരിയേക്കാൾ കുറവുമാണ്. ഒരു ലിറ്റർ ഗ്യാസോലിന് കുവൈത്തിലെ വില 0.34 യുഎസ് സെന്റാണ്. അതേസമയം ലോക ശരാശരി 1.47 ഡോളറാണ്. യുഎഇയിലെ ഇന്ധന വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് കുവൈത്തിലെ വിലയേക്കാള്‍ മൂന്നിരട്ടിയാണ്. പൗരന്മാർക്ക് ഗ്യാസോലിൻ പ്രതിമാസ ചെലവ് ശമ്പളത്തിന്റെ മൂല്യത്തിന്റെ ഒരു ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News