ഓയിന്മെന്റിന് പകരം ടൂത്ത് പേസ്റ്റ്, കാഴ്ചപോയി ; കുവൈത്തിൽ രണ്ട് ഡോക്ടർമാർക്ക് തടവ്

  • 27/07/2022

കുവൈത്ത് സിറ്റി: ചികിത്സാപ്പിഴവ് വരുത്തിയ രണ്ട് ഡോക്ടർമാർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് മിസ്ഡെമണേഴ്സ് കോടതി. രോ​ഗിയുടെ ഒരു കണ്ണിൽ മെഡിക്കൽ ഓയിന്മെന്റിന് പകരം ടൂത്ത് പേസ്റ്റ് പുരട്ടി പരിശോധിച്ചതായിരിന്നു ഡോക്ടർമാർക്ക് എതിരെയുള്ള കുറ്റം. അശ്രദ്ധമായ പ്രവർത്തി മൂലം രോ​ഗിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ശാരീരികം മാത്രമല്ല, മാനസികമായി തന്റെ കക്ഷിയെ ഈ വിഷയം തളർത്തിയെന്ന് ഇരയുടെ അഭിഭാഷകൻ മുസ്തഫ മുല്ല യൂസഫ് വാദിച്ചു. ഒരു കണ്ണിന് കാഴ്ചയില്ലാത്തതിനാൽ ഒന്നിലധികം തവണ തന്റെ കക്ഷിയുടെ വിവാഹാഭ്യർത്ഥനകൾ നിരസിക്കപ്പെട്ടുവെന്നും അഭിഭാഷകൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News