ഖൈത്താനിൽ സുരക്ഷാ പരിശോധന; നിരവധി നിയമലംഘകർ അറസ്റ്റിൽ

  • 27/07/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം കൈത്താൻ മേഖലയിൽ നടത്തിയ ട്രാഫിക്ക് പരിശോധന ക്യാമ്പയിനിൽ നിരവധി നിയമലംഘകർ അറസ്റ്റിലായി. ഡ്രൈവിം​ഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞതും സുരക്ഷാ വ്യവസ്ഥ പാലിക്കാത്ത വാഹനങ്ങളും അടക്കം നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. 

ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരം ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് വിഭാഗത്തിന്റെ അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ്, ബ്രിഗേഡിയർ ജനറൽ മിഷാൽ അൽ സുവൈജി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. സുരക്ഷ വ്യവസ്ഥകൾ പാലിക്കാതെ അപകടമുണ്ടാക്കുകയും ജീവനും സ്വത്തിനും നാശം വരുത്തുകയും ചെയ്യുന്ന തരത്തിൽ നിരത്തിറക്കിയ വാഹനങ്ങൾ സാങ്കേതിക പരിശോധന വിഭാ​ഗം പിടിച്ചെടുത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News