ജനസംഖ്യാ ഘടനയ്ക്ക് അനുസൃതമായി പ്രവാസികളുടെ എണ്ണം കുറിക്കാനൊരുങ്ങി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി

  • 27/07/2022

കുവൈത്ത് സിറ്റി: ജനസംഖ്യാ ഘടനയ്ക്ക് അനുസൃതമായി പ്രവാസികളുടെ എണ്ണം കുറിക്കാനൊരുങ്ങി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ,  അതിനായി ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് മാന്‍പവര്‍ അതോറിറ്റി പഠിക്കുന്നു . ജനസംഖ്യാ ഘടനയ്ക്ക് അനുസൃതമായി പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് ആവശ്യമായ യഥാർത്ഥ തൊഴിലാളികളെ മാത്രം നിയമിക്കുന്നതിനാണ് പദ്ധതി. രാജ്യത്ത് നിലവില്‍ 650,000 ഗാര്‍ഹിക തൊഴിലാളികള്‍ ഉള്ളതായാണ് കണക്കുകള്‍. 

കഴിഞ്ഞ വര്‍ഷമാണ് ഇതില്‍ 17,000 തൊഴിലാളികളുടെ കുറവ് വന്നത്. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിഞ്ഞാല്‍ ഗാര്‍ഹിക തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഗാർഹിക തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിലോ മാസാടിസ്ഥാനത്തിലോ ജോലി ചെയ്യാൻ അനുവദിക്കുന്നതിനുള്ള സാധ്യതകളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News