മനുഷ്യക്കടത്ത്: കുവൈത്തിന്റെ പിന്നോക്കാവസ്ഥയുടെ കാരണം വെളപ്പെടുത്തി അൽ ഷമ്മാരി

  • 27/07/2022

കുവൈത്ത് സിറ്റി: തൊഴിലുടമകൾക്കായി ജോലി ചെയ്യാൻ വിസമ്മതിക്കുന്ന ഗാർഹിക തൊഴിലാളികളെ മാൻപവർ അതോറിറ്റിയുടെ ഷെൽട്ടർ സെന്ററിൽ പാർപ്പിച്ച് കൈകാര്യം ചെയ്യുന്നതാണ് മനുഷ്യക്കടത്ത് സംബന്ധിച്ച റിപ്പോർട്ടിൽ കുവൈത്തിന് തിരിച്ചടിയായതെന്ന് ഡൊമസ്റ്റിക്ക് ലേബർ അഫയേഴ്സ് വിദ​ഗ്ധൻ ബാസ്സം അൽ ഷമ്മാരി. ഈ നയം തുടരുന്നതാണ് ഹീനമായ കുറ്റകൃത്യത്തെ ചെറുക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടിൽ കുവൈത്ത് വളരെ പിന്നിൽ പോകാനുള്ള കാരണം. മനുഷ്യക്കടത്ത് സംബന്ധിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ കുവൈത്ത് ഓറഞ്ച് ലിസ്റ്റിലാണ് ഉൾപ്പെട്ടത്.

മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തെ അവസാനിപ്പിക്കാൻ സർക്കാർ പൂർണമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് കുവൈത്ത് ഓറഞ്ച് ലിസ്റ്റിലേക്ക് തള്ളപ്പെട്ടതെന്ന് അൽ ഷമ്മാരി പറഞ്ഞു. തൊഴിലുടമയെ മാറ്റാൻ ആഗ്രഹിക്കുന്ന തൊഴിലാളിയെ മാൻപവർ അതോറിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റി ശിക്ഷിക്കുകയാണ് ചെയ്യുന്നത്. തൊഴിലുടമയ്ക്ക് കരുണ തോന്നി രാജ്യത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് നൽകിയാൽ മാത്രമേ ഈ അവസ്ഥയിൽ നിന്ന് തൊഴിലാളിക്ക് മോചനമുള്ളുവെന്നും അൽ ഷമ്മാരി ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News