കുവൈത്തിൽ ഇന്നുമുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

  • 28/07/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച ഇടിമിന്നലിലുള്ള സാധ്യതകൾ വർധിക്കുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം മൂതൽ അന്തരീക്ഷത്തെ താരതമ്യേന ചൂടും ഈർപ്പവുമുള്ള വായു പിണ്ഡം ബാധിക്കുന്നുണ്ട്. ഇത് നനഞ്ഞ കാലാവസ്ഥയാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് തീര പ്രദേശങ്ങളിലും അവയുടെ സമീപത്തുമാണ് ഇത്തരമൊരു  അവസ്ഥ നിലനിൽക്കുന്നത്. 

ഇന്ന് മുതൽ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് അൽ ഖരാവി അറിയിച്ചു. ചെറിയ രീതിയിൽ ആരംഭിച്ച ശനിയാഴ്ചയോടെ  ക്രമേണ മഴയും ഇടിമിന്നലും വർധിച്ചേക്കാം. ചില തീരപ്രദേശങ്ങളിൽ രാത്രിയുടെ അവസാന മണിക്കൂറുകളിലും അതിരാവിലെയും നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഉണ്ടെന്നും  അബ്‍ദുൾഅസീസ് അൽ ഖരാവി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News