കാണാതായ കുവൈത്തികളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്ന് ഇറാഖിന്റെ ആഹ്വാനം

  • 28/07/2022

കുവൈത്ത് സിറ്റി: അധിനിവേശത്തിന്റെ സമയത്ത് കാണാതായ കുവൈത്തികളെ കുറിച്ചും കുവൈത്ത് സ്വത്തുക്കളെ കുറിച്ചും വിവരങ്ങൾ അറിയിക്കാൻ ഇറാഖി വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ പൗരന്മാരോട് ആഹ്വാനം ചെയ്തു. 1990ലെ ഇറാഖ് അധിനിവേശത്തിന്റെ ഫലമായി ഇറാഖിയിലോ കുവൈത്തിലോ കാണാതായ കുവൈത്തികളുടെയും ഇറാഖികളുടെയും ശ്മശാന സ്ഥലങ്ങളെക്കുറിച്ചോ കുവൈത്ത് സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങളോ അറിയിക്കണമെന്നാണ് രണ്ട് മന്ത്രാലയങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്. 

വിദേശത്തുള്ള ഇറാഖി എംബസികളുമായും കോൺസുലേറ്റുകളുമായും ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ പ്രതിരോധ മന്ത്രാലയത്തിലെ മനുഷ്യാവകാശ ഡയറക്ടറേറ്റിന്റെ ഹോട്ട്‌ലൈനിലേക്കും ഇ-മെയിലിലേക്കും അറിയിക്കാൻ സാധിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഫോൺ, (077396641080)  ബാഗ്ദാദിലെ റെഡ് ക്രോസ് കമ്മിറ്റി (80022222) അല്ലെങ്കിൽ ബാഗ്ദാദിലെ കുവൈത്ത് എംബസിയുടെയും ബസ്ര, എർബിൽ ഗവർണറേറ്റുകളിലെ രണ്ട് കുവൈത്ത് കോൺസുലേറ്റുകളുടെയും നമ്പറുകളിൽ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News