സാമ്പത്തിക വളർച്ച നിരക്ക്; കുവൈത്തിന് പ്രതീക്ഷയേകി റിപ്പോർട്ട്

  • 28/07/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സാമ്പത്തിക സമ്പത്തിന്റെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 4.3 ശതമാനമാണെന്ന് റിപ്പോർട്ട്. സമ്പത്തിന്റെ മൂല്യം 2021ലുള്ള 300 ബില്യൺ ഡോളറിൽ നിന്ന് 2026ഓടെ 400 ബില്യൺ ഡോളറായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബോസ്റ്റൺ കൾസൾട്ടിം​ഗ് ​ഗ്രൂപ്പ് തയാറാക്കിയ ​ഗ്ലോബൽ വെൽത്ത് 2022: ഡെവലപ്മെന്റ് ഈസ് ദി സോലൂഷൻ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കുവൈത്ത് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളുടെ സാമ്പത്തിക സമ്പത്ത് വർഷാവർഷം തുടർച്ചയായ വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുവെന്ന് പഠനം വിലയിരുത്തുന്നു. 

ആഗോള വിപണികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും ഈ രാജ്യങ്ങൾക്ക് വളർച്ച സാധ്യമാകുന്നുണ്ട്. 2016 മുതൽ കുവൈത്തികളുടെ സാമ്പത്തിക സമ്പത്ത് പ്രതിവർഷം മൂന്ന് ശതമാനം എന്ന നിരക്കിലാണ് വളർച്ച കൈവരിക്കുന്നത്. ഈ വളർച്ച് 2026വരെ നീളുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കുവൈത്തിൽ 100 ​​മില്യൺ ഡോളറിലധികം ഉയർന്ന ആസ്തിയുള്ള വ്യക്തികൾ 2021ൽ രാജ്യത്തെ മൊത്തം സമ്പത്ത് ഉടമകളിൽ ഏകദേശം 28 ശതമാനം ആണെന്നും ബോസ്റ്റൺ റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News