കുവൈത്തിലെ മൊബൈൽ ഫുഡ് ട്രക്ക്; വലിയ പ്രതിസന്ധിയെന്ന് ഉടമകൾ

  • 28/07/2022

കുവൈത്ത് സിറ്റി: ചിലർ ചെയ്ത കുറ്റകൃത്യങ്ങൾ മൂലം പ്രതിസന്ധി നേരിട്ട് മൊബൈൽ ഫുഡ് ട്രക്ക് ഉടമകൾ. വലിയൊരു വിഭാഗം ചെറുകിട ബിസിനസ് ഉടമകളും അവരുടെ പ്രോജക്റ്റുകളുടെ വിജയത്തിന് തടസം നേരിടുകയാണ്. ഇത്തരം ട്രക്കുകളിൽ മയക്കുമരുന്നും നിരോധിതവസ്തുക്കളും വിതരണം നടത്തുന്നുവെന്ന പ്രചാരണമാണ് തിരിച്ചടിയായിട്ടുള്ളത്. വളരെയധികം പരിശ്രമവും സമയവും പണവും ചെലവഴിച്ചാണ് ഫുഡ് ട്രക്ക് എന്ന ആശയം നടപ്പിലാക്കിയതെന്ന് ഉടമകൾ പറയുന്നു. 

തെറ്റ് ചെയ്യുന്നവർക്കൊപ്പം നല്ല രീതിയിൽ പ്രവർത്തിക്കുന്നവരെയും ബാധിക്കുന്നതാണ് സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങളെന്ന് മൊബൈൽ ഫുഡ് ട്രക്ക് ഉടമകൾ പറഞ്ഞു. യുവസംരംഭകരിൽ ബഹുഭൂരിപക്ഷവും മതത്തോടും സമൂഹത്തിന്റെ ധാർമ്മികതയോടും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്ത് നിലവിലുള്ള നിയമ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ചിലർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പ്രതിജ്ഞാബദ്ധരായ കുവൈത്തി യുവാക്കളുടെ പ്രതിച്ഛായയെ വരെ ബാധിച്ചുവെന്നും ഫുഡ് ട്രക്ക് ഉടമകൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News