ഹുസൈനിയകളുടെ സുരക്ഷ വർധിപ്പിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 28/07/2022

കുവൈത്ത് സിറ്റി: മുഹറം മാസം അടുക്കുന്നതോടെ ഹുസൈനിയകളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ആഭ്യന്തര മന്ത്രാലയം. 106 ഹുസൈനിയാസിന്റെ സുരക്ഷയ്ക്കായി 100 സ്ത്രീകളുൾപ്പെടെ 2,900 സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷാ സേനയെയാണ് ആഭ്യന്തര മന്ത്രാലയം നിയോ​ഗിച്ചിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി സൈറ്റുകൾക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കും. ആശൂറാ അനുസ്മരണത്തിനുള്ള എല്ലാ നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചുവെന്ന് ട്രാഫിക്ക് ആൻഡ്  പബ്ലിക്ക് സെക്യൂരിട്ടി അഫയേഴ്സ് ആക്ടിം​ഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ് പറഞ്ഞു. കൂടാതെ ഹുസൈനിയാസിന്റെ സുരക്ഷയും സജ്ജമാക്കിയിട്ടുണ്ട്. ഹുസൈനിയ കൗൺസിലിന്റെ ഉൾപ്പെടെ ഏകോപനത്തോടെ വികസിപ്പിച്ച ഒരു സംയോജിത സുരക്ഷാ പദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ക്രമീകരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News