കുവൈത്തിൽ വേനൽ മഴ ; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

  • 28/07/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വേനല്‍ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ ശനിയാഴ്ച വൈകുന്നേരം വരെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു. ജഹ്റ, സബാഹ് അല്‍ അഹമ്മദ്, അല്‍ വഫ്ര മേഖലകളിലാണ് മഴ കൂടുതല്‍ ലഭിക്കാനുള്ള സാധ്യത. 

അസ്ഥിരമായ കാലാവസ്ഥയ്ക്കാണ് നാളെയും മറ്റെന്നാളും സാധ്യതയുള്ളത്. ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. ആര്‍ദ്രത 90 ശതമാനം വരെ ഉയരും. ശനിയാഴ്ചയോടെയാണ് മഴ ഏറ്റവും ശക്തിപ്രാപിക്കുക.  24 മണിക്കൂറും കാലാവസ്ഥ നിരീക്ഷിക്കുന്നുണ്ടെന്ന് വിദഗ്ധന്‍ അബ്‍ദുള്‍ അസീസ് അല്‍ ഖരാവി പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലാണ് മഴ കനക്കുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News