മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധരാണെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ

  • 29/07/2022

കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും അവർക്ക് സംരക്ഷണം നൽകുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് കുവൈത്തിന് അതീവ താത്പര്യമാമുള്ളതെന്ന് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ മുബാറക് അൽ ജാഫർ. മനുഷ്യക്കടത്ത് തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച്, വ്യക്തികളെയും കുടിയേറ്റക്കാരെ കടത്തുന്നത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റി അംഗം കൂടിയാണ് അൽ ജാഫർ. 

എല്ലാ വർഷവും ജൂലൈ 30 മനുഷ്യക്കടത്ത് തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ 2013ലാണ് യുഎൻ ജനറൽ അസംബ്ലി പ്രമേയം പുറപ്പെടുവിച്ചത്. ആഗോള സ്വഭാവമുള്ള ഈ കുറ്റകൃത്യം തടയാൻ യോജിച്ച സാമൂഹിക ശ്രമങ്ങൾ ആവശ്യമാണെന്ന് അൽ ജാഫർ ആഹ്വാനം ചെയ്തു. ദേശീയ റഫറൽ സമ്പ്രദായം സ്വീകരിച്ചത് മനുഷ്യക്കടത്ത് നടത്തുന്നവരെ കണ്ടെത്തുന്നതിനും തുടർന്ന് അന്വേഷണം നടത്തുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഫലപ്രദമായി സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News