ഒരു പുതിയ രാജ്യാന്തര വിമാനത്താവളത്തിന്റെ ആവശ്യകതയില്ലെന്ന് കുവൈറ്റ് മുനസിപ്പാലിറ്റി

  • 29/07/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു അധിക അന്താരാഷ്ട്ര വിമാനത്താവളം കൂടെ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നാണ് കുവൈത്തിന്റെ നാലാമത്തെ സ്ട്രക്ച്ചറൽ പ്ലാൻ വ്യക്തമാക്കുന്നതെന്ന് മുനസിപ്പാലിറ്റി ഡയറക്ടർ ജനറൽ എം അഹമ്മദ് മാൻഫൗഹി. 2022 ജനുവരി 10ന് പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിന് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സ്ഥലം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വടക്ക് ഭാ​ഗത്ത് ഒരു പുതിയ വിമാനത്താവളം സ്ഥാപിക്കാനുള്ള തീരുമാനം മുനിസിപ്പൽ കൗൺസിൽ റദ്ദാക്കിയിട്ടുണ്ട്.

പ്രതിവർഷം 50 മില്യൺ യാത്രക്കാർക്ക് സേവനം നൽകാൻ നിലവിലെ വിമാനത്താവളത്തിന്റെ വിപുലീകരണം മാത്രം മതിയാകും എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നാലാമത്തെ സ്ട്രക്ച്ചറൽ പ്ലാനിൽ വിമാനത്താവളം സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന് സൂചിപ്പിക്കുന്നത്. മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി ഈ വിഷയങ്ങളിൽ ഏകോപനം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നും മാൻഫൗഹി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News