കുവൈത്തിലെ വഫ്രയിൽ വിനോദ പാർക്ക് സ്ഥാപിക്കാൻ അനുമതി

  • 29/07/2022

കുവൈത്ത് സിറ്റി: അൽ വഫ്ര കാർഷിക മേഖലയിൽ വിനോദ പാർക്ക് സ്ഥാപിക്കാൻ അനുമതി നൽകി മന്ത്രിസഭ. അൽ വഫ്രയിലെയും അൽ അബ്‍ദലിയിലെയും  കാർഷിക മേഖലകളിൽ വിനോദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നേരത്തെ മന്ത്രിസഭ തീരുമാനം എടുത്തിരുന്നു. അതേസമയം, വൻകിട വികസന പദ്ധതികളുടെ തുടർനടപടികൾക്കും നടത്തിപ്പിനും മേൽനോട്ടം വഹിക്കുന്ന മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സിനോട് ഏകോപനം നടത്തി  അനുയോജ്യമായ സാഹചര്യങ്ങൾ വികസിപ്പിക്കാനാണ് നിർദേശം. 

കാർഷിക മേഖലകളിലെ വിനോദ പദ്ധതികൾ റദ്ദാക്കാനുള്ള തീരുമാനം ജൂലൈ 20ന് പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് 2022 ജൂലൈ 24ന് മന്ത്രിസഭ ബന്ധപ്പെട്ട അധികൃതരെ അഭിസംബോധന ചെയ്യുകയും ഒരു മില്യൺ ചതുരശ്ര മീറ്റർ സ്ഥലത്ത് ബൃഹത്തായ പദ്ധതി നടപ്പിലാക്കാൻ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. എന്നാൽ, വിനോദ പ്രവർത്തനങ്ങളുടെ സ്ഥാപനം ഭക്ഷ്യസുരക്ഷയെ ബാധിക്കില്ലെന്നാണ് കർഷകർ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News