സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാൻ ഇന്ത്യൻ എംബസി

  • 29/07/2022

കുവൈത്ത് സിറ്റി: ഓ​ഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാൻ പദ്ധതിയുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. എല്ലാ ഇന്ത്യൻ പൗരന്മാരെയും കുവൈത്തിലെ ഇന്ത്യൻ സ്ഥാപനങ്ങളെയും വലിയ രീതിയിൽ പങ്കാളികളാക്കി കൊണ്ടുള്ള ആഘോഷമാണ് സംങടിപ്പിക്കുകയെന്ന് എംബസി വാർത്താ കുറിപ്പിൽ പറഞ്ഞു. എംബസിയിൽ രാവിലെ എട്ട് മണിക്ക് സ്ഥാനപതി സിബി ജോർജ് ത്രിവർണ പതാക ഉയർത്തും. തുടർന്ന്  രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും.

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെയും രാജ്യത്തിന്റെ സുഹൃത്തുക്കളെയും വെർച്വൽ ആയി നടത്തുന്ന പരിപാടിയിലേക്ക് ഓൺലൈനായി ചേരാൻ എംബസി ക്ഷണിച്ചിട്ടുണ്ട്. പരിപാടി എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ 75 മഹത്തായ വർഷങ്ങളുടെ സ്മരണയ്ക്കായി ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ ആഘോഷങ്ങൾ നടന്നുവരികയാണ്. അതിന്റെ ഭാ​ഗമായി എല്ലാ വീടുകളിലും ഇത്തവണ ത്രിവർണ പതാക ഉയർത്തണെന്ന ക്യാമ്പയിനുമുണ്ട്.

എല്ലാ ഇന്ത്യൻ പൗരന്മാരും അവരുടെ വീടുകളിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിന്റെ ഫോട്ടോകൾ പോസ്റ്റുചെയ്യാനും എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ടാഗ് ചെയ്യാനും സിബി ജോർജ് ആഹ്വാനം ചെയ്തു. ഇതിനായി പതാകകൾ എംബസിയിൽ ഒരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് pic.kuwait@mea.gov.in എന്ന ഇമെയിലിൽ വിവരങ്ങൾ അയക്കാനും സാധിക്കും. കൂടാതെ ദേശഭക്തി ഗാനങ്ങൾ ആലപിക്കാൻ കുവൈത്തിലെ എല്ലാ ഇന്ത്യൻ സാംസ്കാരിക ട്രൂപ്പുകളേയും എംബസി ക്ഷണിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ pic.kuwait@mea.gov.in എന്ന ഇമെയിലിൽ വിവരങ്ങൾ അയക്കണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News