മനുഷ്യക്കടത്തിനെ തടയാനുള്ള ആ​ഗോള താത്പര്യത്തിനൊപ്പം കുവൈത്തും; ശ്രദ്ധേയ ശ്രമങ്ങൾ നടത്തി രാജ്യം

  • 30/07/2022

കുവൈത്ത് സിറ്റി: കുടിയേറ്റവും വ്യക്തികളെ കടത്തുന്നതിനെയും ചെറുക്കുന്നതിനുമുള്ള ആഗോള കോംപാക്ടിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാന്‍ കുവൈത്തിന് അതീവ താത്പര്യമാണ് ഉള്ളതെന്ന്  മനുഷ്യക്കടത്ത് തടയുന്നതിനുള്ള നാഷണല്‍ കമ്മിറ്റി. നിർബന്ധിതമായി തൊഴിലെടുപ്പിക്കുന്നത് ഇല്ലാതാക്കുന്നതിനും അടിമത്തവും വ്യക്തികളെ കടത്തുന്നതും അവസാനിപ്പിക്കുന്നതിനുമാണ് കമ്മിറ്റി ശ്രദ്ധ നല്‍കുന്നതെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. 

മനുഷ്യക്കടത്ത് തടയുന്നതിനുള്ള നാഷണല്‍ കമ്മിറ്റി 400ല്‍ അധികം തൊഴിലാളികളെ ഇതിനകം രക്ഷപെടുത്തിയത്. 2018 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 400 ലധികം ഇരകളെ സഹായിക്കുകയും അവരുടെ രാജ്യങ്ങളിലേക്ക് സ്വമേധയാ മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി, രാജ്യങ്ങളുടെ എംബസികൾ എന്നിവയുടെ ഏകോപനത്തോടെയും പ്രാദേശിക സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെയും സഹകരണത്തോടെയാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും അധികൃതര്‍ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News