പൊതുഇടത്തിൽ മാലിന്യം തള്ളുന്ന വീഡിയോ പുറത്ത്; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ, നാടുകടത്തും

  • 30/07/2022

കുവൈത്ത് സിറ്റി: പൊതുഇടത്തിൽ മാലിന്യം തള്ളുന്ന വീഡിയോ പുറത്ത് വന്നതോടെ നടപടിയെടുത്ത് പൊതു സുരക്ഷാ വിഭാ​ഗം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ള ഒരാളെ ക്രിമിനൽ സെക്യൂരിട്ടി വിഭാ​ഗം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവാസിയായ ഇയാളെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. വീഡിയോയിലുള്ള മറ്റുള്ളവരെയും പിടികൂടിയിട്ടുണ്ട്. സുരക്ഷാ അധികൃതരുമായി എല്ലാവരും  സഹകരിക്കണമെന്നും എന്തെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ എമർജൻസി നമ്പറായ 112 ൽ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News