കുവൈത്തിൽ സ്വർണ്ണആഭരണങ്ങളുടെ ആവശ്യകത വർധിച്ചതായി കണക്കുകൾ

  • 30/07/2022

കുവൈത്ത് സിറ്റി: ഈ വർഷം രണ്ടാം പാദത്തിൽ കുവൈത്തിൽ ആഭരണങ്ങളുടെ ആവശ്യകത വർധിച്ചതായി കണക്കുകൾ. വേൾഡ് ഗോൾഡ്  കൗൺസിൽ പുറത്ത് വിട്ട കണക്ക് പ്രകാരം വാർഷികാടിസ്ഥാനത്തിൽ മൂന്ന് ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2022 ജൂൺ 30ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ കുവൈത്തിലെ ആഭരണങ്ങളുടെ മൊത്തം ആവശ്യകത ഏകദേശം 3.8 ടൺ ആയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഇതേകാലയളവിൽ ഇത് 3.7 ടൺ മാത്രമായിരുന്നു. 

അതേസമയം, ആഭരണങ്ങളുടെ ആവശ്യകത 3.1 ടൺ ആയിരുന്ന വർഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് പ്രാദേശികമായി 22.58 ശതമാനം വർധന രേഖപ്പെടുത്തിയെന്നും കണക്കുകൾ പറയുന്നു. എന്നാൽ, ഈ വർഷം ആദ്യ പകുതിയിൽ കുവൈത്തിൽ ആഭരണങ്ങൾക്കുള്ള ഡിമാൻഡ് 6.88 ടൺ ആണ് രേഖപ്പെടുത്തിയത്. 2021 ആദ്യ ആറ് മാസങ്ങളിൽ ഇത് 7.12 ടൺ ആയിരുന്നു. 3.44 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. 2020ലെ 10.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വാർഷിക വളർച്ച നേടി കഴിഞ്ഞ വർഷം പ്രാദേശികമായി ആഭരണങ്ങളുടെ ആവശ്യകത 13 ടണ്ണിൽ എത്തിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News