ജിസിസി രാജ്യങ്ങളിൽ എണ്ണ വില്‍പ്പനയില്‍ ഏറ്റവും കൂടുതൽ വരുമാനം കുവൈത്ത് കൈവരിക്കും; മൂഡീസ് റിപ്പോര്‍ട്ട്

  • 30/07/2022

കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പണപ്പെരുപ്പം മിതമായ നിരക്കിൽ ഉയർന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ്. കഴിഞ്ഞ മെയ് വരെ വാർഷികാടിസ്ഥാനത്തിൽ 4.5 ശതമാനം രേഖപ്പെടുത്തിയ പണപ്പെരുപ്പത്തിന്റെ ഉയർച്ചയിൽ ജിസിസി രാജ്യങ്ങളുടെ തലത്തിൽ കുവൈറ്റ് മൂന്നാം സ്ഥാനത്താണെന്നും മൂഡീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎഇയിൽ 5.7 ശതമാനം, ഖത്തറിൽ 5.4 ശതമാനം, ഒമാനില്‍  3.5 ശതമാനം, ബഹ്‌റൈനിൽ 2.9 ശതമാനം, സൗദി അറേബ്യയിൽ 2.3 ശതമാനം എന്നിങ്ങനെയാണ് പണപ്പെരുപ്പ നിരക്ക്.

ഗൾഫ് സമ്പദ്‌വ്യവസ്ഥയിലെ ശരാശരി ഉപഭോക്തൃ വില പണപ്പെരുപ്പം 2021ലെ 1.7 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 3.8 ശതമാനത്തിലെത്തിയെന്ന് മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൾഫ് സമ്പദ്‌വ്യവസ്ഥയുടെ തലത്തിൽ എണ്ണ വരുമാനത്തിലെ ഏറ്റവും ഉയർന്ന വാർഷിക വർധവന് കുവൈത്ത് കൈവരിക്കാൻ സാധ്യതയുണ്ട്. ജിഡിപിയുടെ 15 ശതമാനത്തിലേക്കാണ് ഇത് എത്തുക. ഗൾഫ് രാജ്യങ്ങൾക്കുള്ള അസാധാരണ സാമ്പത്തിക നേട്ടം ആഭ്യന്തര ഇന്ധന വിലയുടെ പരിധി നിലനിർത്താൻ സഹായിക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News