കുവൈത്തിലെ വേനൽ മഴ ശൈത്യകാലത്ത് നിന്ന് വ്യത്യസ്തമാണെന്ന് കാലാവസ്ഥ വിദഗ്ധന്‍

  • 30/07/2022

കുവൈത്ത് സിറ്റി: വേനൽ മഴ ശൈത്യകാലത്ത് നിന്ന് വ്യത്യസ്തമാണെന്ന് കാലാവസ്ഥ വിദഗ്ധന്‍ ഇസ്സ റമദാന്‍. സാധാരണയായി വെയിലും ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ ദിവസങ്ങളോളം മഴ പെയ്യുന്നത് പോലുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ മേഘ രൂപീകരണത്തിന്റെ ഫലമാണ്. സാധാരണ വര്‍ഷത്തിന്‍റെ ഈ സമയത്ത് യുഎഇ, ഒമാൻ, ഇറാൻ, ഖത്തർ തുടങ്ങിയ മറ്റ് പ്രദേശങ്ങളിലെ കനത്ത മഴ പെയ്യാറുള്ള സാധ്യതയും അല്‍ റമദാന്‍ ചൂണ്ടിക്കാട്ടി. ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. എല്ലാ പ്രദേശങ്ങളിലും മഴയ്ക്കുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News