കുവൈത്തിൽ മുൻ ഭർത്താവിന്‍റെ വാഹനത്തില്‍ മനപ്പൂര്‍വ്വം കാറിടിച്ച് പ്രവാസി യുവതി

  • 30/07/2022

കുവൈത്ത് സിറ്റി: മുൻ ഭർത്താവിന്‍റെ വാഹനത്തില്‍ വാടകയ്‌ക്കെടുത്ത കാർ മനപ്പൂര്‍വ്വം കൊണ്ടിടിച്ച് ഇറാനിയന്‍ യുവതി. മുന്‍ഭ ഭര്‍ത്താവിന്‍റെ വീടിന് മുന്നില്‍ തന്നെയായിരുന്നു സംഭവം. ഇതിന് ശേഷം അയാൾക്ക് നേരെ അസഭ്യം പറയുകയും ചെയ്‌തെന്ന് മൈദാന്‍ ഹവല്ലി പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി കാര്‍ നശിപ്പിച്ചെന്നും അസഭ്യം പറഞ്ഞതായും സമ്മതിച്ചിട്ടുണ്ട്. മുൻ ഭർത്താവിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണ് ഇത് ചെയ്തതെന്നാണ് വിശദീകരണം. 

കുടുംബ ജീവിതത്തിലെ തര്‍ക്കങ്ങള്‍ വിവാഹമോചനത്തിൽ കലാശിച്ചതിനെ ന്യായീകരിച്ചതിനൊപ്പം യുവതി സ്വമേധയാ  അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്കും കുട്ടികൾക്കും സാമ്പത്തിക സഹായം നൽകാൻ മുൻ ഭർത്താവ് വിസമ്മതിച്ചതായും യുവതി പറഞ്ഞു. അതേസമയം, തകർന്ന വാഹനം എടുക്കാൻ വാടക കമ്പനി വിസമ്മതിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News