യൂറോയുടെ ഇടിവ്; നേട്ടമായത് കുവൈത്തി ടൂറിസ്റ്റുകൾക്ക്

  • 30/07/2022

കുവൈത്ത് സിറ്റി: ഡോളറിനെതിരെയുള്ള വിനിമയ  നിരക്കില്‍  20 വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണത് കുവൈത്തിലെ പൗരന്മാരെയും താമസക്കാരെയും ബാധിക്കുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ അനുസരിച്ച് പ്രതികൂലമായും ഗുണകരമായും ഈ വിഷയം ബാധിക്കുന്നുണ്ട്. ഡോളറിനെതിരെയെന്ന പോലെ കുവൈത്ത് ദിനാറിനെതിരെയുള്ള വിനിമയ നിരക്കിലും യൂറോ 15 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

യൂറോപ്യൻ യൂണിയനിലേക്ക് പോകുന്ന കുവൈത്തികളും രാജ്യത്ത് താമസിക്കുന്നവരുമായ വിനോദസഞ്ചാരികൾക്ക് യൂറോയുടെ ഇടിവിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിലെ അവരുടെ ചെലവുകൾ വലിയ തോതില്‍ കുറയുന്നു. 15 ശതമാനത്തിന്‍റെ എങ്കിലും കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, കുവൈത്തിലേക്ക് പോരുന്ന യൂറോപ്യന്മാരെ ബാധിക്കുകയും ചെയ്യും. കുവൈത്തില്‍ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണം അടുത്ത വർഷം 600,000 ആയേക്കാമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News