കുവൈത്തിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് അടുത്ത വര്‍ഷം ഉയര്‍ത്തില്ലെന്ന് അറിയിപ്പ്

  • 31/07/2022

കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിലെ ഫീസ് അടുത്ത അധ്യായന വര്‍ഷം വര്‍ധിപ്പിക്കില്ലെന്ന് വിദ്യാഭ്യാസ വൃത്തങ്ങള്‍ ഉറപ്പ് നല്‍കി. മഹാമാരി ശമിച്ചതിന് ശേഷം എല്ലാ മേഖലകളിലും കനത്ത വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിലും സ്കൂളുകളിലെ ഫീസ് ഉയര്‍ത്തേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍, മേഖല മനുഷ്യശേഷിയുടെ വലിയ കുറവ് നേരിടുന്നുണ്ടെന്ന് സ്വകാര്യ സ്കൂള്‍ യൂണിയന്‍ പ്രസിഡന്‍റ് നൗറ അല്‍ ഗാനിം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ കുവൈത്തിലെ തൊഴിലാളികളുടെ ചെലവ് വളരെ ഉയർന്നതാണ്. അത് സ്കൂളുകളിൽ ജോലി ചെയ്യാൻ യോഗ്യമല്ല. പല വിദേശ അധ്യാപകരും കുടുംബമില്ലാതെ കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ വിസമ്മതിക്കുകയാണ്. പ്രത്യേക അനുമതി നേടിയവരുടേതല്ലാതെ കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കുന്നില്ല. ആഭ്യന്തര മന്ത്രാലയവും മാന്‍പവര്‍ അതോറിറ്റിയും ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നം അല്‍ ഗാനിം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News