കുവൈത്തിലെ വിവാഹ, വിവാഹമോചന നിരക്കുകള്‍ ഉയര്‍ന്നു

  • 31/07/2022

കുവൈത്ത് സിറ്റി: കൊവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് കുവൈത്ത് കരകയറിയതോടെ രാജ്യത്ത് വിവാഹ, വിവാഹമോചന നിരക്കുകള്‍ ഉയരുന്നതായി കണക്കുകള്‍. അഞ്ച് വര്‍ഷത്തിനിടെയിലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് ഈ കണക്കുകള്‍ എത്തിയിട്ടുള്ളതെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ വ്യക്തമാക്കുന്നത്. വിവാഹ നിരക്കില്‍ 28.9 ശതമാനവും വിവാഹമോചന നിരക്കില്‍ 13.7 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017 മുതല്‍ 2021 വരെ പരിഗണിക്കുമ്പോള്‍ ഏറ്റവും ഉയർന്ന വിവാഹ നിരക്ക് കഴിഞ്ഞ വര്‍ഷത്തേതാണ്. 

ദമ്പതികളില്‍ ഒരാള്‍ കുവൈത്തിയായ 13,804 വിവാഹങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. കുവൈത്തികള്‍ തമ്മിലുള്ള 11,322 വിവാഹങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 82 ശതമാനം വിവാഹങ്ങളും കുവൈത്തികള്‍ തമ്മിലുള്ളതാണ്. കുവൈത്തിയും കുവൈത്തി ഇതര പങ്കാളിയും തമ്മിലുള്ള 1783 വിവാഹങ്ങളും നടന്നു. അതേസമയം, 6205 വിവാഹ മോചന കേസുകളും 2021ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുവൈത്തി പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ് 5144 വിവാഹ മോചനങ്ങളും. 1061 കേസുകളില്‍ പങ്കാളി കുവൈത്തി ഇതര സ്ത്രീയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News