ജല ഉപഭോഗം; ആഗോള തലത്തില്‍ കുവൈത്തും വളരെ മുന്നില്‍

  • 31/07/2022

കുവൈത്ത് സിറ്റി: ആഗോള തലത്തില്‍ ജല ഉപഭോഗത്തിന്‍റെ കാര്യത്തില്‍ കുവൈത്ത് വളരെ മുന്നിലാണെന്ന് കണക്കുകള്‍. രാജ്യത്തിന്‍റെ പ്രതിശീർഷ ഉപഭോഗ നിരക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  കുവൈത്തില്‍ പ്രതിദിനം 100 ഇംപീരിയല്‍ ഗാലണ്‍സ് ജലം ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. വെള്ളത്തിന് കനത്ത ക്ഷാമം നേരിടുന്ന അവസ്ഥയിലാണ് ഈ കണക്കുകള്‍ പുറത്ത് വന്നിട്ടുള്ളത്. അതേസമയം, തകരാറുകളും അപ്രതീക്ഷിത അറ്റകുറ്റപ്പണികളും വന്നതിനാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് മതിയായ ഉപഭോഗത്തിനായി കെട്ടിടങ്ങളിൽ ശുദ്ധജല സംഭരക്കണമെന്ന് ജലമന്ത്രാലയത്തിലെ അറ്റക്കുറ്റപണി വിഭാഗം ഡയറക്ടര്‍ എഞ്ചിനിയര്‍ ഫഹദ് അല്‍ ദഫ്രി പറഞ്ഞു.

രാജ്യത്തെ ജല ശൃംഖലയുടെ നീളം ഏകദേശം 1,004 കി.മീ ആണ്. ഇതില്‍ ശുദ്ധജലത്തിനായുള്ളതാണ് 8180 കി.മീയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കഴിഞ്ഞ വര്‍ഷം 27,000 പരാതികളാണ് അഡ്മിനിസ്ട്രേഷനില്‍ എത്തിയതെന്നും അല്‍ ദഫ്രി പറഞ്ഞു. 24 മണിക്കൂറും ജാഗ്രതയോടെയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും പരാതികള്‍ ലഭിക്കുന്നയുടന്‍ തന്നെ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News