അഹമ്മദി ഗവർണറേറ്റിലെ മൊബൈൽ ​ഗ്രോസറികളിലും ഫാസ്റ്റ് ഫുഡ് വണ്ടികളിലും പരിശോധന, വാഹനങ്ങൾ കണ്ടുകെട്ടി

  • 31/07/2022

കുവൈത്ത് സിറ്റി: ഗവർണറേറ്റിന്റെ ചില പ്രദേശങ്ങളിൽ മൊബൈൽ ​ഗ്രോസറികളും ഫാസ്റ്റ് ഫുഡ് വണ്ടികളിലും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ കർശന പരിശോധന ക്യാമ്പയിൻ നടത്തി അഹമ്മദി ​ഗവർണറേറ്റ് സെര്യൂരിട്ടി ഡയറക്ടറേറ്റ്. റെസിഡൻസി അഫയേഴ്സ് ജനറൽ ഡിപ്പാർട്ട്മെന്റ്, വൈദ്യുതി, ജല മന്ത്രാലയം, കുവൈത്ത് മുനസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. ‌
നിയമലംഘനം നടത്തിയവർക്കെതിരെ മുൻസിപ്പൽ ഇൻസ്പെക്ടർമാർ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പട്രോളിം​ഗ് വ്യാപിപ്പിച്ച് കൊണ്ട് സുരക്ഷാ ക്യാമ്പയിനുകൾ കർശനമായി നടപ്പാക്കുമെന്നും പൊതു സുരക്ഷാ വിഭാ​ഗം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News