ബിഗ്‌ബോയ്സ്‌ സോക്കർ ഫാന്റസി: സ്പാർക്സ് എഫ്‌ സി ജേതാക്കൾ

  • 31/07/2022

 


കുവൈത്ത് : ബിഗ്‌ബോയ്സ്‌ എഫ്‌ സി കെഫാക്കുമായി സഹകരിച്ചു നടത്തിയ അൽ മുല്ല എക്സ്ചേഞ്ച് സോക്കർ ഫാന്റസി 2022 സെവൻ എ സൈഡ് ടൂർണ്ണമെന്റിൽ സ്പാർക്സ് എഫ്‌ സി ജേതാക്കളായി ഫൈനലിൽ ബിഗ്‌ബോയ്സ്‌ എഫ്‌ സി യെ പരാജയപ്പെടുത്തി . വെള്ളിയാഴ്ച വൈകിട്ട് ഫഹാഹീൽ സൂഖ് സബാ സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റിൽ കുവൈത്തിലെ പ്രമുഖരായ 20 ടീമുകൾ പങ്കെടുത്തു . ഇന്ത്യൻ എമ്പസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോർ മുഖ്യ അതിഥി ആയിരുന്നു . രണ്ടു ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങൾ ഫുട്ബാൾ ആരാധകരെ ആവേശത്തിലാക്കി. സുലൈമാനി റെസ്റ്റോറന്റ് റിഗ്ഗയ് സ്പോൺസർ ചെയ്ത മികച്ച കളിക്കാരനുള്ള ട്രോഫി ഹുസൈൻ (സ്പാർക്സ് എഫ്‌സി ) സ്പോർട്ട്സ് സ്റ്റാർ സെന്റർ കുവൈത്ത് ബെസ്റ്റ് ഗോൾ കീപ്പർ - ഷൈജൽ-(സ്പാർക്സ് എഫ്സി) ഷൂ റാക്ക് കുവൈത്ത് ബെസ്റ്റ് ഡിഫൻഡർ - ഫസ്ലാൻ (യങ് ഷൂട്ടേർസ് അബ്ബാസിയ ) വാച്ച് വേൾഡ് ഫഹാഹീൽ ടോപ് സ്കോറർസ് - മഷൂദ് (ബിഗ്‌ബോയ്സ്‌ ) ആൻസൺ (സ്പാർക്സ് എഫ്‌സി ) എന്നിവരെ തിരഞെടുത്തു . 

ടൂർണ്ണമെന്റിൽ ജേതാക്കളായ സ്പാർക്സ് എഫ്‌സിക്ക് ഹുസേഫ അബ്ബാസി (അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ അൽ മുല്ല എക്സ്ചേഞ്ച് ) രണ്ടാം സ്ഥാനക്കാരായ ബിഗ് ബോയ്സ് എഫ്‌സിക്ക് അബ്ദുൽ കാദർ (മാർക്കറ്റിങ് മാനേജർ ബദർ അൽസമ ) മൂന്നാം സ്ഥാനക്കാരായ യങ് ഷൂട്ടേർസ് അബ്ബാസിയക്ക് തക്കാര റസ്റ്റോറന്റ് കുവൈത്ത് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് റാഫിൾ കൂപ്പൺ സമ്മാനദാനവും നടന്നു വിനോദ് (ജോയ് ആലുക്കാസ് കുവൈറ്റ് ഹെഡ് )സഞ്ജീവ് (മാനേജിങ് ഡയറക്റ്റർ -സൺ റൈസ് )അഷ്‌റഫ് (മാനേജിങ് ഡയറക്റ്റർ-സ്പോർട്സ് സ്റ്റാർ )ബിജു ജോണി (പ്രസിഡന്റ് -കെഫാക്) വിഎസ് നജീബ് (സെക്രട്ടറി -കെഫാക് ) അസിസ് (പ്രസിഡന്റ് -ബിഗ്‌ബോയ്സ്‌ )കെഫാക് ഭാരവാഹികളായ , ഷാജഹാൻ , ജെസ്‌വിൻ എന്നിവർ പകെടുത്തു ശാഫി (സെക്രട്ടറി -ബിഗ്‌ബോയ്സ്‌ ) ഹാശിം ( ട്രഷറർ -ബിഗ്‌ബോയ്സ്‌ )
സഹീർ (ടീം മാനേജർ -ബിഗ്‌ബോയ്സ്‌ ) സിദ്ദിഖ് (ടൂർണ്ണമെന്റ് കോർഡിനേറ്റർ ) ബിഗ്‌ബോയ്സ്‌ ക്ലബ്ബ് അംഗങ്ങളായ അൽത്താസ് ഹസൻ ജാസിം , ആത്തിഫ് , ബഷീർ , ഫൈസൽ കല്ലായി എന്നിവർ പങ്കെടുത്തു  

Related News