വീണ്ടും സ്വര്‍ണം; ഭാരോദ്വഹനത്തില്‍ കൗമാരക്കാരന്‍ ജെറമിയുടെ ചരിത്ര നേട്ടം

  • 01/08/2022

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. 67 കിലോ ഭാരോദ്വഹനത്തില്‍ 19 വയസുകാരന്‍ ജെറമി ലാല്‍റിന്നുംഗയാണ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 300 കിലോ ഭാരമാണ് ജെറമി ആകെ ഉയര്‍ത്തിയത്. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. യൂത്ത് ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് 19 വയസ്സുകാരനായ ജെറമി. ഇതേയിനത്തില്‍ സമോവയുടെ വൈഭവ നെവോ വെള്ളിയും നൈജീരിയയുടെ എഡിഡിയോങ് ജോസഫ് ഉമോഫിയ വെങ്കലവും നേടി.വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം നേടിയിരുന്നു. പുരുഷന്‍മാരുടെ 55 കിലോ ഗ്രാം വിഭാഗത്തില്‍ സങ്കേത് സര്‍ഗര്‍ വെള്ളിയും 61കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടി. 55 കിലോ ഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ ബിന്ധിയ റാണി ദേവി ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയിട്ടുണ്ട്.

Related News