ജബല്‍പൂരില്‍ ആശുപത്രിക്ക് തീപ്പിടിച്ച് പത്ത് പേര്‍ മരിച്ചു

  • 01/08/2022

മീററ്റ്: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആശുപത്രിക്ക് തീ പിടിച്ച് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറ് പേര്‍ ഐസിയുവില്‍ ചികിത്സയില്‍ ഉള്ളവരായിരുന്നു.

പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ചണ്ഡല്‍ ഭട്ട ന്യൂ ലൈഫ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം. 10 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ അണച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയെല്ലാം സമീപത്തെ ആശുപതികളിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Related News