ഡിജെ സിസ്റ്റത്തില്‍ നിന്ന് ഷോക്കേറ്റ് പത്തുപേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

  • 01/08/2022

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഷോക്കേറ്റ് പത്തുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ജല്‍പേഷിലേക്ക് പിക്കപ്പ് വാനില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഘടിപ്പിച്ച ഡിജെ സിസ്റ്റത്തില്‍ നിന്നാണ് ഇവര്‍ക്ക് ഷേക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നലെ അര്‍ധരാത്രിയിലായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ അപകടസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. 16 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജല്‍പായ്ഗുരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ചികിത്സയിലുള്ളവരുടെ പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജല്‍പേഷിലേക്ക് പോകുകയായിരുന്ന ശിവഭക്തരാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഘടിപ്പിച്ച ഡിജെ സിസ്റ്റത്തില്‍ നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെല്ലാം സിതാല്‍കുച്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ്. 

Related News